ആയഞ്ചേരി: ഗ്രാമ പഞ്ചായത്തിലെ മംഗലാട് 13ാം വാര്‍ഡില്‍ മെമ്പറുടെ നേതൃത്വത്തില്‍ ആര്‍ ആര്‍ ടി സജ്ജമായി. 20 വീടുകള്‍ക്ക് ഒരു വളണ്ടിയര്‍ എന്ന നിലയില്‍ നിരീക്ഷണം നടത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിലവിലുള്ള അവസ്ഥകള്‍ ഫോണിലൂടെയും മറ്റും മനസിലാക്കി പ്രവര്‍ത്തനങ്ങള്‍ ശക്തമാകും. കഴിഞ്ഞ ദിവസം ആരംഭിച്ച സര്‍വ്വെ ഇന്നും തുടരുന്നുണ്ട്. പുറമെയുള്ള ആളുകള്‍ വാര്‍ഡില്‍ പ്രവേശിക്കുന്നതിന് കര്‍ശനമായ വിലക്കുണ്ട്.
വവ്വാലുകള്‍ ഉള്ള സ്ഥലങ്ങളില്‍ പശുക്കളെയും മറ്റും മേയാന്‍ വിടുകയോ അവിടങ്ങളില്‍ പുല്ല് പറിക്കുകയോ ചെയ്യരുത്. അടക്ക മറ്റ് പഴങ്ങള്‍ ശേഖരിക്കരുത്. കിണറുകള്‍ വലകളോ പ്ലാസ്റ്റിക്ക് കവറോ ഉപയോഗിച്ച് സുരക്ഷിതമായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. പനി, ചുമ, ഛര്‍ദ്ദി, അപസ്മാരം, പിച്ചും പേയും പറയുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ വാര്‍ഡ് മെമ്പര്‍ എ സുരേന്ദ്രനെയോ ആരോഗ്യ വകുപ്പ് അധികൃതരെയോ ബന്ധപ്പെടണം. പനയുള്ളതില്‍ അമ്മത് ഹാജി, അക്കരോല്‍ അബ്ദുളള, മഞ്ചക്കണ്ടി അസീസ്, എം എം മുഹമ്മദ്, കുന്നില്‍ രമേശന്‍ മാസ്റ്റര്‍, ഇ പി കുഞ്ഞബ്ദുള്ള, പ്രകാശന്‍ എള്ളോടി, ടി മൊയ്തീന്‍ കുട്ടി, ഇ പി മൂസ, അചിന്ദ്, മുഹമ്മദലി എം കെ, ഒന്തത്ത് മാലതി, ആശാവര്‍ക്കര്‍ റീന, ടി സതി, ഷൈനി വി, കെ ഷിംന തുടങ്ങിയര്‍ സംബന്ധിച്ചു. മെമ്പര്‍ എ സുരേന്ദ്രന്‍ 94 47 84 74 14, 97 44 84 74 14.