കൊച്ചി: ഫിനാന്‍ഷ്യല്‍ രംഗത്ത് ലോക ഭൂപടത്തില്‍ ഇടം നേടിയ യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് ചരിത്ര നേട്ടം. ഇന്ത്യ ഉള്‍പ്പെടെ പത്ത് രാജ്യങ്ങളിലായി ഫിനാന്‍ഷ്യല്‍ രംഗത്ത് പ്രശസ്തമായ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന്റെ 300 മത്തെ ശാഖ ദുബൈയിലെ അല്‍ റിഗായില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
യുഎഇയിലെ സൗത്ത് ആഫ്രിക്കന്‍ അംബാസിഡര്‍ സാദ് കച്ചാലിയ ആണ് 300മത്തെ ശാഖ ഉദ്ഘാടനം ചെയ്തത്. യു എ ഇ യിലെ ഫിലിപ്പീന്‍സ് കൗണ്‍സില്‍ ജനറല്‍ റെനാറ്റോ എന്‍ ഡ്യുനാസ് ജൂനിയര്‍, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ്, മറ്റ് സീനിയര്‍ ഒഫീഷ്യല്‍സ് എന്നിവര്‍ പങ്കെടുത്തു.
യുഎഇയിലെ 96 മത്തെ ശാഖയാണ് ഇത്. ഫിനാന്‍ഷ്യല്‍ രംഗത്ത് 14 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് 10 രാജ്യങ്ങളിലായി 300 മത്തെ ശാഖയുമായി ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് ജൈത്രയാത്ര തുടരുന്നത്.
ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന്റെ നാഴിക കല്ലാകുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ലോകോത്തര നിലവാരത്തില്‍ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് പ്രവര്‍ത്തിക്കാനാകട്ടെയെന്നും സൗത്ത് ആഫ്രിക്കന്‍ അംബാസിഡര്‍ സാദ് കച്ചാലിയ പറഞ്ഞു. കുറഞ്ഞ സമയം കൊണ്ട് തന്നെ രാജ്യാതിര്‍ത്തി കടന്നുള്ള പണമിടപാട് രംഗത്തിന് മികച്ച പ്രവര്‍ത്തനം നടത്താന്‍ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് കഴിഞ്ഞിട്ടുണ്ട്. വികസ്വര രാജ്യങ്ങള്‍ക്ക് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് പോലെയുളളവയുടെ പ്രവര്‍ത്തനം ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 14 വര്‍ഷം കൊണ്ട് യു എ ഇയിലും മറ്റ് രാജ്യങ്ങളിലും നേട്ടം കൊയ്ത ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് സിന്ഇതിനകം മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത യു എ ഇ യിലെ ഫിലിപ്പീന്‍സ് കൗണ്‍സില്‍ ജനറല്‍ റെനാറ്റോ എന്‍ ഡ്യുനാസ് ജൂനിയര്‍ പറഞ്ഞു. 300 ശാഖകള്‍ എന്ന നേട്ടത്തിലെത്തിയ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് ഇനിയും കൂടുതല്‍ നേട്ടത്തില്‍ എത്താന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
300 മത്തെ ബ്രാഞ്ചിന്റെ ഉദ്ഘാടനം അഭിമാനകരമായി താന്‍ കാണുന്നുവെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു. രാജ്യഅതിര്‍ത്തി കടന്നുള്ള പണമിടപാട് രംഗം വികസിച്ച് കൊണ്ടിരിക്കുകയാണ്. അതിന് കൂടെ നിന്ന, ഉപഭോക്താക്കള്‍ക്കും, ഇന്‍ഡസ്ട്രിയിലെ പാര്‍ട്ണര്‍മാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. നിലവില്‍ ഉപഭോക്താള്‍ക്ക് ലഭിക്കുന്ന സംതൃപ്തിയാണ് ഇത് പോലെ കൂടുതല്‍ പ്രവര്‍ത്തിക്കുവാന്‍ പ്രചോദനമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
2009 ല്‍ അബുദാബി ആസ്ഥാനമായാണ് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് പ്രവര്‍ത്തനം ആരംഭിച്ചത്. ആഗോള സാമ്പത്തിക രംഗത്തെ ചാലക ശക്തിയാകുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനമാണ് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് കാഴ്ച വെയ്ക്കുന്നത്. കാലഘട്ടത്തിന് അനുസൃതമായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയും, വിവിധ നിക്ഷേപങ്ങള്‍, അതിര്‍ത്തി കടന്നുള്ള പേയ്‌മെന്റുകള്‍, ഫോറിന്‍ മണി എക്‌സ്‌ചേഞ്ച്, മൈക്രോഫിനാന്‍സ് തുടങ്ങിയമേഖലകളിലാണ് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് സേവനം നടത്തുന്നത്.