പഹൽഗാമിൽ നടന്ന ഭീകാരാക്രമത്തെ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി അപലപിച്ചു

Wayanad

പടിഞ്ഞാറത്തറ: ജമ്മു കാശ്‌മീരിലെ പഹൽഗാമിൽ നടന്ന ഭീകാരാക്രമത്തെ പടിഞ്ഞാറത്തറ പഞ്ചായത്ത് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടിയോഗം അപലപിച്ചു. ഭീകരർക്കെതിരെ ശക്തമായ തിരിച്ചടിക്ക് ഇന്ത്യ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. ജോമോൻ വയനാട് അധ്യക്ഷത വഹിച്ചു.

മുബാറക്ക് പടിഞ്ഞാറത്തറ, ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി വയനാട് ജില്ലാ പ്രസിഡണ്ട്സജി മാത്യു, എം ടി സതീഷ് എന്നിവർ പ്രസംഗിച്ചു.