സൗജന്യ റേഷന്‍ അനുവദിക്കണം, ബയോമെട്രിക്ക് സംവിധാനം ഒഴിവാക്കണം: വാര്‍ഡ് മെമ്പര്‍ എ സുരേന്ദ്രന്‍ കത്ത് അയച്ചു

Kozhikode

ആയഞ്ചേരി: നിപ ബാധിത പ്രദേശമായ മംഗലാട് 13ാം വാര്‍ഡിലെ മുഴുവന്‍ വീടുകള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കുന്നതോടൊപ്പം റേഷന്‍ കടകളിലെ ബയോമെട്രിക്ക് സംവിധാനം നിപ്പ കഴിയും വരെ പൂര്‍ണമായും ഒഴിവക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും റേഷനിംങ്ങ് കമ്മീഷണര്‍ക്കും മെമ്പര്‍ എ.സുരേന്ദ്രന്‍ കത്ത് നല്‍കി.

വാര്‍ഡിലെ പണിക്ക് പോകുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍, മറ്റ് കൂലിപണിയെടുക്കുന്ന തൊഴിലാളികള്‍ എന്നിവര്‍ക്ക് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും തൊഴിലിന് പോകാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതേ പോലെ വരുമാനം നിലച്ച മുഴുവന്‍ കുടുംബങ്ങള്‍ക്കും സൗജന്യ റേഷന്‍ നല്‍കിയാലേ പട്ടിണിയില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ.

നിലവിലെ ബയോമെട്രിക്ക് സംവിധാനത്തിലൂടെ റേഷന്‍ നല്‍കുമ്പോള്‍ അത് കോണ്ടാക്റ്റിന് സാഹചര്യമൊരുക്കുന്ന കാരണത്താല്‍ ബയോമെടിക്ക് സംവിധാനം ഒഴിവാക്കി റേഷന്‍ നല്‍കാന്‍ അനുമതി നല്‍കണമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു.