ഖത്തര്‍ കെ എം സി സി വയനാട് ജില്ലാ കമ്മിറ്റിയുടെ ഇന്‍സ്‌പെയര്‍

Gulf News GCC

ദോഹ: ഖത്തര്‍ കെ.എം സി സി വയനാട് ജില്ല കമ്മറ്റിയുടെ ഇന്‍സ്‌പെയര്‍ മീറ്റ് 2023 പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഖത്തര്‍ വയനാട് ജില്ലാ പ്രസിഡന്റ് ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. ഖത്തര്‍ വയനാട് ജില്ല ജനറല്‍ സെക്രട്ടറി അഷ്‌റഫ് പൂന്തോടന്‍ സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി ഇസ്മയില്‍ മുഖ്യ പ്രഭാഷണം നടത്തി. ഖത്തര്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ സമദ്, ജനറല്‍ സെക്രട്ടറി സലിം നാലകത്ത് വയനാട് ജില്ലാ വനിത ലീഗ് വൈസ് പ്രസിഡന്റ് ഖമര്‍ ലൈല, പി.എസ്.എം ഹുസൈന്‍, എസ്.എ എം ബഷീര്‍, നാച്ചിക്കാ, ഈസക്ക, അബു മണിച്ചിറ എന്നിവര്‍ പ്രസംഗിച്ചു