ഇസ്ലാമോഫോബിയ എന്നത് എല്ലാവരുടെയും ഉള്ളിലുള്ളതാണെന്ന് സാറാ ജോസഫ്

Kozhikode

കോഴിക്കോട്: ഇസ്ലാമോഫോബിയ എന്നത്എ ല്ലാവരുടെയും ഉള്ളിലു ള്ളതാണെന്നും അത് മറ നീക്കി പുറത്ത് വരുന്നതിനെയാണ് നാം സൂക്ഷിക്കേണ്ടതെന്നും പ്രശസ്ത നേ
വലിസ്റ്റ് സാറാ ജോസഫ് പറഞ്ഞു.

ഇന്ത്യയുടെ ബഹുസ്വരത അടങ്ങിയിരിക്കുന്നത് ഭരണഘടനയിലാണ്.
ജാതി വിരുദ്ധമായ നയങ്ങളിലൂടെ മാത്രമേ ഇന്ത്യയില്‍ ബഹുസ്വരത നിലനില്‍ക്കുകകയുള്ളൂവെന്നുംഇന്ത്യയുടെ ബഹുസ്വരത അടങ്ങിയിരിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയിലാണെന്നും സാറാ ജോസഫ് പറഞ്ഞു.

ബഹുസ്വരതയും ജാതി വിവേചനവും ഒരിക്കലും ഒത്തുപോവില്ലെന്നും അവര്‍ പറഞ്ഞു.
പൂര്‍ണ സാംസ്‌കാരികോത്സവത്തിന്റെ രണ്ടാം ദിനമായ ബാലകൃഷ്ണമാരാര്‍ സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു അവര്‍. പൂര്‍ണ സമഗ്രസംഭാവനാ സാഹിത്യ പുരസ്‌കാരം ഡോ. ശശി തരൂര്‍ എം പി ക്ക് സാറാ ജോസഫ് കൈമാറി. ഇന്ത്യയുടെ ബഹുസ്വരത ലോകത്തിന് മുന്‍പില്‍ അറിയിച്ച വ്യക്തിത്വത്തിന് ഉടമയാണ് ഡോ.ശശി തരൂര്‍ എന്ന് സാറാ ജോസഫ് അഭിപ്രായപ്പെട്ടു.

ഇംഗ്ലീഷ് സാഹിത്യത്തെ കോഴിക്കോട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയ മഹാപ്രതിഭയാണ് എന്‍. ഇ. ബാലകൃഷ്ണമാരാരെന്ന് സ്മൃതി സമ്മേളനത്തില്‍ സാറാ ജോസഫ് അനുസ്മരിച്ചു. ചടങ്ങില്‍ എം കെ രാഘവന്‍ എം പി അധ്യക്ഷത വഹിച്ചു. എന്‍ ഇ മനോഹര്‍, എന്‍ ഇ സുധീര്‍, വി പി ഏലിയാസ് എന്നിവര്‍ പങ്കെടുത്തു.