കേന്ദ്ര സംഘം മംഗലാട്ടെത്തി സാമ്പിള്‍ ശേഖരിച്ചു, നിപ്പ സര്‍വ്വെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kozhikode

ആയഞ്ചേരി: നിപ്പ ബാധിത പ്രദേശമായ മംഗലാട് 13ാം വാര്‍ഡില്‍ 2 മണിയോടുകൂടി കേന്ദ്ര സംഘമെത്തി അടക്കയുടെ സാമ്പിളുകള്‍, വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങള്‍ ചേക്കേറുന്ന സമയ വിവരം തുടങ്ങിയവ ശേഖരിച്ചു.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിയോഡമിക്ക് ഡോക്ടര്‍ എം. സന്തോഷ്, കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ സാംക്രമിക രോഗ നിയന്ത്രണ കോഡിനേറ്റര്‍ ഡോക്ടര്‍ ബിന്ദു, ഡോക്ടര്‍ രജസി, അസിസ്റ്റന്റ് പ്രെഫസര്‍ ഡോക്ടര്‍ ടോം വില്‍സണ്‍ തുടങ്ങിയര്‍ സംഘത്തിലുണ്ടായിരുന്നു. മെമ്പര്‍ എ.സുരേന്ദ്രന്‍, അക്കരോല്‍ അബ്ദുള്ള, പനയുള്ളതില്‍ അമ്മത് ഹാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മംഗലാട്ടെ മുഴുവന്‍ വീടുകളിലെയും സര്‍വ്വെ നടത്തിയ റിപ്പോര്‍ട്ട് വാര്‍ഡ് മെമ്പര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ: ഹൃദ്യയ്ക്ക് സമര്‍പ്പിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീവന്‍, ജെ.എച്ച്. ഐമാരായ സന്ദീപ്, ഫാത്തിമത്ത് നൂറ തുടങ്ങിയവര്‍ സംബന്ധിച്ചു. ജെ.പി.എച്ച് എന്‍ സീന, ആശാവര്‍ക്കര്‍ റീന ആരോഗ്യ വളണ്ടിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ ആശാവര്‍ക്കര്‍മാര്‍, ആര്‍. ആര്‍.ടി വളണ്ടിയര്‍മാര്‍ പൊതുപ്രവര്‍ത്തകര്‍ തുടങ്ങി സഹകരിച്ചമുഴുവന്‍ ജനങ്ങളെയും മെമ്പര്‍ അഭിനന്ദിച്ചു.