പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി

Kozhikode

വടകര: ലോകനാര്‍കാവിലെ കോണ്‍ഗ്രസ്സ് നേതാവ് കെ എം രാജന്‍ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി. DCC ജന:സെക്രട്ടറി രാധാകൃഷ്ണന്‍ കാവില്‍ ഉദ്ഘാടനം ചെയ്തു.

ടി ഭാസ്‌കരന്‍ മാസ്റ്റര്‍, വി ചന്ദ്രന്‍ മാസ്റ്റര്‍, എന്‍ ബി പ്രകാശ് കുമാര്‍, പൊന്നാറത്ത് മുരളി, പടിയുള്ളതില്‍ സുരേഷ്, പ്രേമന്‍ നെല്ലിക്കല്‍, പി കെ വേണു, വി പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വില്ല്യാപ്പള്ളി മണ്ഡലം പ്രസിഡണ്ട് സി പി ബിജു പ്രസാദ് അധ്യക്ഷത വഹിച്ചു.