കോഴിക്കോട്: മൂരിയാട്, ചാലപ്പുറം, മോഹനലായത്തിൽ വാണിയമ്പത്ത് മേക്കുന്നത്ത് മോഹൻദാസ് (79) നിര്യാതനായി. കോഴിക്കോട് ആദ്യ കാലത്ത് കാച്ചി ബിസിനസ് നടത്തിയിരുന്നു, ‘
വി. കൃഷ്ണൻ ആൻഡ് സൺസ്, പാംഗ്രൂവ് ഹോട്ടൽ എന്നിവ നടത്തിയിരുന്നു. കാലിക്കറ്റ് പീസ് ഗൂഡ്‌സ് മെർച്ചന്റ്സ് അസോസിയേഷൻ മുൻ സെക്രട്ടറിയായിരുന്നു. ശ്രീകണ്ഠേശ്വര ക്ഷേത്രം ഭരണ സമിതി മെംബർ ആയിരുന്നു, 28 വർഷത്തോളം മലബാർ ചേംബർ ഓഫ് കോമേഴ്‌സ് ഓഫീസ് മാനേജരായി പ്രവർത്തിച്ചിരുന്നു. മോഹനേട്ടൻ കുറച്ചു കാലം തൃശ്ശൂർ സെൻ്റ് തോമസ് കോളേജി ൽ കെമിസ്ട്രി ലക്ചറർ ആയും ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ എ.പി. മക്കൾ :കിരൺ മോഹൻ, (പ്ലേറ്റോസ് അക്വസിറ്റ്, കൊച്ചി), ജെസ്‌ന മനോജ് (ടീച്ചർ വി. എച്ച്. എസ്. എസ് പെരുവള്ളൂർ), മരുമക്കൾ: മനോജ്, (ടീച്ചർ ഏ ആർ നഗർ എസ് എസ് എസ്, സജ്‌ന.
അച്ഛൻ : പരേതനായ കൃഷ്ണൻ, അമ്മ പരേതയായ നാണി, സഹോദരങ്ങൾ: മുരളി, ഗിരിനാഥ്, പുഷ്പലത, വത്സല, സരള, പരേതരായ വിശ്വൻ, ഉമാനാഥൻ.