ലഹരി മാഫിയില്‍ നിന്ന് യുവതലമുറയെ നേര്‍വഴിക്ക് നയിക്കണം: മാണി സി കാപ്പന്‍ എം എല്‍ എ

Kottayam

പൈക: ലഹരിയുടേയും മൊബൈല്‍ ഗെയിമിന്റേയും കാലത്ത് വഴി തെറ്റി പോവുന്ന യുവതലമുറയെ നേര്‍വഴിക്കു നയിക്കുവാന്‍ ഗ്രന്ഥശാലകള്‍ മുന്നിട്ടിറങ്ങണമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. പൈക കൈരളി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രന്ഥശാല പ്രസിഡന്റ് ടോമി തെക്കേല്‍ അധ്യക്ഷത വഹിച്ചു. എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി മുഖ്യപ്രഭാഷണം നടത്തി. പുതിയ ഗെയിമുകളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി റോയി നിര്‍വ്വഹിച്ചു. ഡോ. ജോര്‍ജ് മാത്യു പുതിയിടം, എലിക്കുളം ഗ്രാമ പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, സിനി ജോയ് , കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് കെ. ആര്‍. മന്മഥന്‍, ഗ്രന്ഥശാല സെക്രട്ടറി റെജി ആയിലൂക്കുന്നേല്‍, വനിതാ വേദി പ്രസിഡന്റ് മോളി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഡോക്ടേഴ്‌സ് അവാര്‍ഡ് നേടിയ ഡോ. ജോര്‍ജ് മാത്യു പുതിയിടത്തിന് സ്വീകരണവും ആദരവും സമര്‍പ്പിച്ചു.