നവവധു ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍

Kottayam

കോട്ടയം: നവവധുവിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജില്ലാ ജനറല്‍ ആശുപത്രിക്കു സമീപത്തെ ലേഡീസ് ഹോസ്റ്റലിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സി.എ വിദ്യാര്‍ത്ഥിനി മുണ്ടക്കയം വലിയപുരയ്ക്കല്‍ ശ്രുതിമോളാ (26)ണ് ജീവനൊടുക്കിയത്.

ഫെബ്രുവരി 10 നായിരുന്നു ശ്രുതിയുടെ വിവാഹം. ഈ മാസം 9ാം തീയതിയാണ് ഓണ്‍ലൈന്‍ പഠനത്തിനായി യുവതി ഹോണസ്റ്റി ഭവനില്‍ മുറിയെടുത്തത്. യുവതിയുടെ ഭര്‍ത്താവ് ഫോണ്‍ വിളിച്ചെങ്കിലും ശ്രുതി ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് രാവിലെ ഇദ്ദേഹം ഹോസ്റ്റലില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് വാര്‍ഡന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.