പാലക്കാട്: തെരുവുനായ കടിച്ചതിനെ തുടര്‍ന്ന് പേവിഷബാധയേറ്റ വീട്ടമ്മ മരിച്ചു. ചെര്‍പ്പുളശ്ശേരി വെള്ളിനേഴിയിലാണ് സംഭവം. വടക്കന്‍ വെള്ളിനേഴി എര്‍ളയത്ത് ലതയാണ് മരണപ്പെട്ടത്. 53 വയസായിരുന്നു. ഇവരുടെ വീട്ടില്‍ സ്ഥിരം എത്തുന്ന തെരുവ് നായ ലതയുടെ മൂക്കില്‍ കടിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ഉത്രാടം ദിനത്തിലാണ് ലതയ്ക്ക് നായയുടെ കടിയേല്‍ക്കുന്നക്. നായ കടിച്ചെങ്കിലും ലത വാക്‌സിനേഷന്‍ നടത്തിയിരുന്നില്ല.
