ന്യൂദല്‍ഹി: മക്കളെയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് കാമുകനെ കാണാന്‍ പാകിസ്ഥാനിലേക്ക് പോയ അഞ്ജു തിരിച്ച് ഇന്ത്യയിലേക്ക് വരുന്നു. മക്കളെ കാണാത്തതിലുള്ള വിഷമത്തിലാണ് അഞ്ജുവെന്നും ഇന്ത്യയിലേക്ക് തിരികെ എത്തുമെന്നുമുള്ള വിവരം പുറത്തുവിട്ടത് അഞ്ജുവിന്റെ പാകിസ്ഥാനിലെ ഭര്‍ത്താവ് നസ്‌റുല്ലയാണ്.
പാക് കാമുകനൊപ്പം ജീവിക്കാന്‍ വാഗ ബോര്‍ഡര്‍ വഴിയാണ് അഞ്ജു പാകിസ്താനിലേക്ക് പോയത്. യു പി സ്വദേശിനിയാണ് അഞ്ജു. 34 കാരിയായ അഞ്ജുവിന് രണ്ടു മക്കളാണുള്ളത്. ഇവരെ കാണാത്തതിനാല്‍ മാനസിക ബുദ്ധമുട്ട് അനുഭവിക്കുകയാണെന്നാണ് പാകിസ്താനിലെ ഭര്‍ത്താവ് നസറുല്ല(29) അറിയിച്ചത്. പാകിസ്ഥാനിലെത്തിയ അഞ്ജു ഫാത്തിമ എന്നു പേരുസ്വീകരിക്കുകയും കഴിഞ്ഞ ജൂലൈ 25നു നസറുല്ലയെ വിവാഹം കഴിക്കുകയുമായിരുന്നു.
അഞ്ജു അടുത്തമാസം തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ജു ഭര്‍ത്താവ് അരവിന്ദിനോട് കുറച്ച് ദിവസത്തേക്ക് ജയ്പൂരിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ അവര്‍ നേരെ പാകിസ്ഥാനിലെ കാമുകനെ തേടി പോകുകയായിരുന്നു. സമൂഹമാധ്യമത്തിലൂടെ 2019 മുതല്‍ അഞ്ജു നസ്‌റുല്ലയുമായി പ്രണത്തിലായിരുന്നു. ഇരുവരും ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നത്.
അതേസമയം അഞ്ജു എത്തിയത് വിവാഹം കഴിക്കാനല്ലെന്നാണ് നസ്രുള്ളയുടെ കുടുംബം ആദ്യം പറഞ്ഞിരുന്നത്. കൃത്യമായ രേഖകളുമായാണ് അഞ്ജു പാകിസ്ഥാനിലേക്ക് കടന്നിരുന്നത്.