വീണ്ടും വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല്; തല്ലിന് കാരണം എട്ടാം ക്ലാസിന്‍റെ വരാന്തയിലൂടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ നടന്നത്

Palakkad

പാലക്കാട്: വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. കുമരനെല്ലൂരിലാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടയടി നടന്നത്. എട്ടാം ക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ നടന്നുപോയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൂട്ടയടിയില്‍ കലാശിച്ചത്. ഇന്നലെ വൈകിട്ട് ആയിരുന്നു സംഘര്‍ഷം നടന്നത്.

എട്ടു മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ ചേരിതിരിഞ്ഞ് കൂട്ടത്തല്ല് നടത്തുകയായിരുന്നു. കുമരനെല്ലൂര്‍ സെന്ററിലെ വ്യാപാര സ്ഥാപനത്തിലെ സാധനങ്ങള്‍ എടുത്തായിരുന്നു മര്‍ദനം. സംഘര്‍ഷത്തില്‍ വ്യാപാര സ്ഥാപനത്തിലെ സാധനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചു.