കല്പറ്റ: വിശ്വ മാനവികതയ്ക്ക് വേദ വെളിച്ചം എന്ന പ്രമേയത്തില്‍ 2024 ജനുവരിയില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെ എന്‍ എം മര്‍കസുദ്ദഅ് വയനാട് ജില്ലാസമിതി പിണങ്ങോട് വെച്ച് സാമൂഹ്യബോധനം പരിപാടി സംഘടിപ്പിക്കും. ‘മുഹമ്മദ് നബി പഴഞ്ചനല്ല ആധുനികതയുടെയും പ്രവാചകനാണ്’ എന്ന പ്രമേയത്തില്‍ നടത്തുന്ന പരിപാടിയില്‍ യുക്തിവാദം വിട്ട് ഇസ്ലാം മതം സ്വീകരിച്ച മുന്‍ യുക്തിവാദി നേതാവ് പി എം അയ്യൂബ് മൗലവി മുഖ്യപ്രഭാഷണം നടത്തും. ഡോക്ടര്‍ ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്യും. എഞ്ചി. കെ.എം സൈദലവി, അലി മദനി മൊറയൂര്‍, അബ്ദുസലീം മേപ്പാടി, ഡോ. റഫീഖ് ഫൈസി എന്നിവര്‍ പങ്കെടുക്കും.
ജില്ലാ പ്രസിഡന്റ് എസ് അബ്ദുസലീം അധ്യക്ഷനായിരുന്നു. അബ്ദുല്‍ ജലീല്‍ മദനി, അബ്ദുസ്സലാം മുട്ടില്‍, ഇല്യാസ് ബത്തേരി, അബ്ദുല്‍ ഹക്കീം അമ്പലവയല്‍, സിദ്ധീഖ് കല്‍പ്പറ്റ, ബഷീര്‍ സ്വലാഹി, ഷരീഫ് കാക്കവയല്‍, അമീര്‍ റിപ്പണ്‍, അഷ്‌റഫ് പുല്‍പ്പള്ളി, മജീദ് പിണങ്ങോട് എന്നിവര്‍ സംസാരിച്ചു.