പൊലീസ് നിഷ്‌ക്രിയത്വം വെടിയണം: കെ എസ് എസ് പി എ

Kannur

തളിപ്പറമ്പ: ആക്രമണകാരികള്‍ക്കെതിരെ പൊലീസ് കാട്ടുന്ന അലംബാവം കൈവെടിയണമെന്ന് കെ.എസ്.എസ്.പി.എ (കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) തളിപ്പറമ്പ ബ്ലോക്ക് നേതൃയോഗം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ സെക്രട്ടറിയുമായ മാവില പത്മനാഭനെ ആക്രമണകാരികള്‍ നിരന്തരം വേട്ടയാടി നാശനഷ്ടങ്ങള്‍ വരുത്തിയിട്ടും ആക്രമണകാരികളെ പിടികൂടുന്നതില്‍ അമാന്തം കാട്ടുന്നതിലും ശക്തമായ നടപടികള്‍ സ്വീകരിക്കാത്തതിലും കോണ്‍ഗ്രസ് മന്ദിരത്തില്‍ ചേര്‍ന്ന യോഗം പ്രതിഷേധിച്ചു. ഇത്തരം ആക്രമണങ്ങള്‍ തുടരാതിരിക്കാന്‍ പൊലീസ് നിഷ്‌ക്രിയത്വം വെടിയണമെന്നും യോഗം ആവശ്യപ്പെട്ടു.

ബ്ലോക്ക് പ്രസിഡന്റ് പി സുഖദേവന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി ടി പി മുസ്തഫ, അപ്പലേറ്ററി കമ്മിറ്റിയംഗം സി എല്‍ ജേക്കബ്, മേരിക്കുട്ടി ജോണ്‍, മണ്ഡലം ഭാരാവാഹികളായ കെ മധു, കെ ബാലകൃഷ്ണന്‍, കെ ആര്‍ ചന്ദ്രശേഖരന്‍, ടി ഉത്തമന്‍, ഡി മാത്യു കുട്ടി, കെ എസ് ശെല്‍വരാജ് പ്രസംഗിച്ചു.