വിദ്വേഷമല്ല സ്‌നേഹമാണ് വളര്‍ത്തേണ്ടത്: കെ എന്‍ എം മര്‍കസുദ്ദഅവ കൗണ്‍സില്‍

Kannur

കണ്ണുര്‍: വിദ്വേഷപ്രചാരകരെയും അതിന്റെ ആശയ പ്രയോക്താക്കളെയും ജനാധിപത്യ പ്രക്രിയയില്‍ നിന്ന് അകറ്റി നിര്‍ത്തിയാല്‍ ജനാധിപത്യം ശക്തിപ്പെടുമെന്ന മഹത്തായ സന്ദേശമാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നതെന്നും ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സ്‌നേഹ കൂട്ടായ്മ വളര്‍ന്നു വരണമെന്നും കെ എന്‍ എം മര്‍കസുദ്ദഅവ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. വിദ്വേഷ പ്രചാരകരെ തിരിച്ചറിഞ്ഞ് അകറ്റി നിര്‍ത്തി മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഫാസിസ്റ്റ് വിരുദ്ധ ഭരണകൂടമാണ് വേണ്ടതെന്നാണ് വര്‍ത്തമാന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡന്റ് കെ അബ്ദുല്‍ മജീദ് മരണമടഞ്ഞ ഒഴിവിലേക്ക് വി മൊയതു സുല്ലമിയെയും ജില്ലാ സെക്രട്ടറിയേറ്റിലേക്ക് കെ അബ്ദുല്‍ കരീം സലഫിയെയും തെരഞ്ഞെടുത്തത് കൗണ്‍സില്‍ അംഗീകരിച്ചു. നേരത്തെ സെക്രട്ടറിയേറ്റും പ്രവര്‍ത്തക സമിതിയും നടന്നു. സി ഐ ഇ ആര്‍ മദ്രസ സംസ്ഥാന പ്രവേശനോത്സവം മെയ് 28ന് വളപട്ടണം റഹ്മ സെന്‍ട്രല്‍ സി ഐ ഇ ആര്‍ മദ്രസയില്‍ കെ വി സുമേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്യും.

കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. അബ്ദുല്‍ ജലീല്‍ ഒതായി, ട്രഷറര്‍ സി എ അബൂബക്കര്‍, പി അശ്രഫ് ഹാജി, ഫൈസല്‍ ചക്കരക്കല്‍, നാസര്‍ ധര്‍മ്മടം, ഉമ്മര്‍ കടവത്തൂര്‍, അതാ ഉള്ള ഇരിക്കൂര്‍, ഹാരിസ് പുന്നക്കല്‍, കെ വി മുഹമ്മദ് അശ്രഫ്, സൈദ് കൊളേക്കര, പി വി യൂനുസ്, എം പി അബ്ദുല്‍ ഗഫൂര്‍, വി സുലൈമാന്‍, ഫിറോസ് ധര്‍മ്മടം, എസ് നൗഷാദ്, മുനീര്‍ താണ, അബ്ദുല്‍ സത്താര്‍ ഫാറൂഖി പ്രസംഗിച്ചു.