കല്പറ്റ: വിശ്വ മാനവികതയ്ക്ക് വേദ വെളിച്ചം എന്ന പ്രമേയത്തില്‍ 2024 ജനുവരിയില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ വയനാട് ജില്ലാസമിതി പിണങ്ങോട് നടത്തുന്ന സാമൂഹ്യബോധനം പരിപാടിയുടെ പ്രചരണ ഉദ്ഘാടനം കെ എന്‍ എം സംസ്ഥാന ഉപാധ്യക്ഷന്‍ കെ എം സെയ്തലവി എന്‍ജിനീയര്‍ നിര്‍വഹിച്ചു. ‘മുഹമ്മദ് നബി പഴഞ്ചനല്ല ആധുനികതയുടെയും പ്രവാചകനാണ്’ എന്ന പ്രമേയത്തില്‍ നടത്തുന്ന പരിപാടിയില്‍ യുക്തിവാദം വിട്ട് മത വിശ്വാസം സ്വീകരിച്ച മുന്‍ യുക്തിവാദി നേതാവ് പി എം അയ്യൂബ് മൗലവി മുഖ്യപ്രഭാഷണം നടത്തും. ഡോക്ടര്‍ ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്യും. എഞ്ചി. കെ എം സൈദലവി, അലി മദനി മൊറയൂര്‍, അബ്ദുസലീം മേപ്പാടി, ഡോ. റഫീഖ് ഫൈസി എന്നിവര്‍ പങ്കെടുക്കും.
ജില്ലാ പ്രസിഡണ്ട് എസ് അബ്ദുസലീം അധ്യക്ഷനായിരുന്നു. അബ്ദുല്‍ ജലീല്‍ മദനി, അബ്ദുസ്സലാം മുട്ടില്‍, സിദ്ധീഖ് കല്‍പ്പറ്റ, ബഷീര്‍ സ്വലാഹി, ഷരീഫ് കാക്കവയല്‍, സുബൈദ കല്‍പ്പറ്റ, ഹലീമ പിണങ്ങോട്, മഷ്ഹൂദ് മേപ്പാടി, ജസീല്‍ കുട്ടമംഗലം, സജ്ജാദ്, മുഫ്‌ലിഹ് കെ, ഫൗസിയ എം സീനത്ത് കെ എന്നിവര്‍ പ്രസംഗിച്ചു.