ഹളെ ബീഡു, ബേളൂര്‍ ക്ഷേത്രങ്ങള്‍ ലോക പൈതൃക പട്ടികയില്‍

India

എം കെ രാമദാസ്

മൈസൂരു: കര്‍ണാടകയിലെ മൂന്നു ക്ഷേത്രങ്ങള്‍ക്ക് ലോക പൈതൃക പട്ടം. ഹാസന്‍ ജില്ലയിലെ ഹളെ ബീഡു, ബേളൂര്‍, മൈസൂരു സോമനാഥപുരയിലെ കേശവ ക്ഷേത്രം എന്നിവയ്ക്കാണ് യുനെസ്‌കോയുടെ പൈതൃക പദവി ലഭിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഹൊയ്‌സാല രാജാവായ വിഷ്ണുവര്‍ധനയാണ് ഹളെ ബീഡുവിലെ ഹൊയ്‌സാലേശ്വര ക്ഷേത്രം പണിയുന്നത്. അദ്ദേഹമാണ് ബേലൂരിലെ ചെന്നെ കേശവേശ്വര ക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതും. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷത്തിലുള്ള ഈ സ്മാരകങ്ങള്‍ 2014 മുതല്‍ യുനെസ്‌കോയുടെ പരിഗണനയിലുണ്ട്. വാസ്തുവിദ്യയുടെയും കലാകൗതുകത്തിന്റെയും കാലാതീതയാണ് ഈ നേട്ടത്തിന് നിര്‍മ്മിതികളെ പ്രാപ്തമാക്കിയത്.

നാട്ടുവര്‍ത്തമാനം പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന യാത്രാവിവരണ പംക്തിയില്‍ ഹളെ ബീഡുവിലെ ഹൊയ്‌സാലേശ്വര ക്ഷേത്രത്തെ സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. പരമ്പരയുടെ അടുത്ത ഭാഗം ബേളൂരിലെ ചരിത്രസ്മാരകത്തെക്കുറിച്ചാണ്.