സുല്‍ത്താന്‍ ബത്തേരി: കൃഷിയെയും മണ്ണിനെയും പ്രകൃതിയെയും കുറിച്ച് വിദ്യാർത്ഥികൾക്ക് കണ്ടും കേട്ടും അനുഭവിച്ചും അറിയാനുള്ള അവസരം ഒരുക്കി സുൽത്താൻബത്തേരി അസംപ്ഷൻ എ യുപി സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും.
സുല്‍ത്താന്‍ ബത്തേരിയിലെ സാഗർ റോഡിലെ മന്തണ്ടിക്കുന്നിലുള്ള അര ഏക്കർ വയലിൽ ഔഷധമൂല്യമുള്ള വിവിധയിനം നെൽവിത്തുകൾ പാകിയും ഞാറ് നട്ടും പൈതൃക നെൽവിത്ത് സംരക്ഷണ പരിപാടിക്ക് തുടക്കമിട്ടു.
പത്മശ്രീ ചെറുവയൽ രാമൻ വിത്തുപാകി പരിപാടിക്ക് തുടക്കം കുറിച്ചു. കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം കുട്ടികളുമായി അല്പനേരം സംവദിച്ചു. ചെന്നെല്ല്, ഞവര, ജീരകശാല, ബ്ലാക്ക് (കാലാഭേട്ടി ) എന്നീ നെല്ലിനങ്ങൾ ആണ് കൃഷിക്കായി തെരെഞ്ഞെടുത്തത്.
അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളുംപ്രദേശവാസികളും ചേർന്ന് നടത്തിയ നാട്ടിയും വിതയ്ക്കലും ഒരുത്സവ പ്രതീതി സൃഷ്ടിച്ചു. ഹെഡ്മാസ്റ്റർ സ്റ്റാൻലി ജേക്കബ്, സുൽത്താൻബത്തേരി കൃഷി ഓഫീസർ അജിൽ എം എസ്, മാതൃഭൂമി സോഷ്യൽ ഇനിഷ്യേറ്റീവ് യു എ അജ്മൽ സാജിദ്, പി ടി എ പ്രസിഡന്റ് ടിജി ചെറുതോട്ടിൽ, അധ്യാപകരായ ഷീബ ഫ്രാൻസിസ് ചരിഷ്മ തോമസ്, ബെന്നി ടി ടി,ടിന്റുമാത്യു,അനൂപി സണ്ണി മദർ പി റ്റി എ ശ്രീജ ഡേവിഡ്, പിടിഎ പ്രതിനിധികളായഗിരീഷ് കുമാർ, നാസർ പി, ലിജോ വിദ്യാർത്ഥികളായ ആന്റോ സജി,ആഡ്‌ലിൻ നിഗീഷ്, ആദിത്യ ശിവാനി സച്ചിൻ എന്നിവർ സംസാരിച്ചു.