കാക്കവയല്‍: വിദ്യാലയത്തിന്റെ അക്കാദമിക പ്രവര്‍ത്തനങ്ങളിലും വികസനത്തിലും പൊതുജന പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനു വേണ്ടി കാക്കവയല്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളിനു കീഴില്‍ പതിനേഴ് പ്രാദേശിക പി റ്റി എ കമ്മറ്റികള്‍ രൂപീകരിച്ചു. താഴെ മുട്ടില്‍ പ്രാദേശിക പി റ്റി എയുടെ ഉദ്ഘാടനം സ്‌ക്കൂള്‍ പി ടി എ പ്രസിഡന്റ് എന്‍ റിയാസ് നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ കെ ഗിരീഷ് അധ്യക്ഷനായിരുന്നു. ഹെഡ് മാസ്റ്റര്‍ എം സുനില്‍കുമാര്‍, അശോകന്‍, സൈനുദ്ദീന്‍, ഖലീലു റഹ്മാന്‍, ബുഷ്‌റ ടീച്ചര്‍, ജുമൈല ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.