അനധികൃത മത്സ്യബന്ധനം: രണ്ട് ബോട്ടുകള്‍ കസ്റ്റഡിയിലെടുത്തു

Kerala

കോഴിക്കോട്: അനധികൃത മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായി കൊയിലാണ്ടി, പുതിയാപ്പ ഹാര്‍ബറുകളില്‍ ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിംഗ് പട്രോളിംഗ് നടത്തി രണ്ട് ബോട്ടുകള്‍ കസ്റ്റഡിയിലെടുത്തു. ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പട്രോളിംഗ്.

കടലിന്റെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍, മത്സ്യ സമ്പത്തിന് വെല്ലുവിളിയാകുന്ന അനധികൃത മത്സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുനീര്‍ വി അറിയിച്ചു.

പട്രോളിംഗ് ടീമില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിംഗ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഗാര്‍ഡ് ഷണ്‍മുഖന്‍, ഹെഡ് ഗാര്‍ഡ് രാജന്‍, ഫിഷറി ഗാര്‍ഡുമാരായ ശ്രീരാജ്, ജിതിന്‍ദാസ്, സീ റെസ്‌ക്യൂ ഗാര്‍ഡുമാരായ ഹമിലേഷ്, സുമേഷ്, മിഥുന്‍, അമര്‍നാഥ് , വിഘ്‌നേഷ്, മിഥുന്‍ , ശ്രീജിത്ത്, ഷൈലേഷ് എന്നിവരും ഉണ്ടായിരുന്നു. കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബോട്ടുകള്‍ക്കെതിരെ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കും.