മലപ്പുറം: സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാന്‍ അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച പൂര്‍വ്വ പിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പടി ചെറാട്ടുകുഴി മഞ്ചേരിതൊടിയില്‍ ബിനോയ് (26)ആണ് അറസ്റ്റിലായത്. താന്‍ പഠിച്ച സ്‌കൂളിലെ അധ്യാപികമാരുടെ ചിത്രങ്ങളാണ് ബിനോയ് മോര്‍ഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
പ്രധാന അധ്യാപികയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. അധ്യാപികമാര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളായിരുന്നു ബിനോയ് ഇതിനായി തെരഞ്ഞെടുത്തത്. അധ്യാപികമാരെ അപകീര്‍ത്തിപ്പെടുത്തുകയും ഫോളോചെയ്യുന്ന ആളുകളുടെ എണ്ണം കൂട്ടുകയുമായിരുന്നു ലക്ഷ്യമെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ബിനോയിയുടെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ നിന്നും നൂറുകണക്കിന് അശ്ലീല ചിത്രങ്ങളും മോര്‍ഫു ചെയ്ത ചിത്രങ്ങളും മലപ്പുറം സൈബര്‍ പൊലീസ് കണ്ടെടുത്തു.