അജയ് ഭൂപതിയുടെ പാന്‍ഇന്ത്യന്‍ ആക്ഷന്‍ ഹൊറര്‍ ചിത്രം ‘ചൊവ്വാഴ്ച’; ആദ്യ ഗാനം പുറത്തിറങ്ങി

Cinema

സിനിമ വര്‍ത്തമാനം / പി ശിവപ്രസാദ്

കൊച്ചി: തെലുങ്ക് ചിത്രം ‘ആര്‍.എക്‌സ് 100’ന്റെ സംവിധായകന്‍ അജയ് ഭൂപതിയുടെ പുതിയ പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ഹൊറര്‍ ചിത്രം ‘ചൊവ്വാഴ്ച്ച’ (മംഗളവാരം)യുടെ ആദ്യ ഗാനം റിലീസായി. മുദ്ര മീഡിയ വര്‍ക്ക്‌സ്, എ ക്രിയേറ്റീവ് വര്‍ക്ക്‌സ് എന്നീ ബാനറുകളില്‍ സ്വാതി റെഡ്ഡി ഗുണുപതി, സുരേഷ് വര്‍മ്മ എം, അജയ് ഭൂപതി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അജയ് ഭൂപതിയുടെ ആദ്യ നിര്‍മ്മാണ സംരഭമായ ഈ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് ഒരുക്കുന്നത്. പായല്‍ രജ്പുട്ട് ആണ് ചിത്രത്തിലെ നായിക.

‘കണ്ണിലെ ഭയം’ എന്ന് ടാഗ് ലൈനില്‍ എത്തിയ ടീസറില്‍ ചിത്രത്തിലെ ഗ്രാമീണരുടെ കണ്ണുകളിലെ ഭയത്തിന്റെ തകര്‍പ്പന്‍ ദൃശ്യങ്ങളാല്‍ അനാവരണം ചെയ്തിട്ടുണ്ട്. ‘കാന്താര’ ഫെയിം അജനീഷ് ലോക്‌നാഥിന്റെ പശ്ചാത്തല സംഗീതം തന്നെയാണ് പ്രധാന ഹൈലൈറ്റ്. മുന്‍പ് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക്‌ന്റെ ഉള്ളടക്കം ഇതിനോടകം തന്നെ ആകാംക്ഷ ഉയര്‍ത്തിയിട്ടുണ്ട്. അജയ് ഭൂപതിയുടെതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും.

ചിത്രത്തില്‍ പായല്‍ രാജ്പുത്തിനെ കൂടാതെ ചൈതന്യ കൃഷ്ണ, അജയ് ഘോഷ്, ലക്ഷ്മണ്‍ തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു. ഛായാഗ്രാഹകന്‍: ദാശരധി ശിവേന്ദ്ര, പ്രൊഡക്ഷന്‍ ഡിസൈനര്‍: രഘു കുല്‍ക്കര്‍ണി, കലാസംവിധാനം: മോഹന്‍ തല്ലൂരി, സൗണ്ട് ഡിസൈനര്‍ & ഓഡിയോഗ്രഫി: രാജ കൃഷ്ണന്‍ (ദേശീയ അവാര്‍ഡ് സ്വീകര്‍ത്താവ്), എഡിറ്റര്‍: മാധവ് കുമാര്‍ ഗുല്ലപ്പള്ളി, സംഭാഷണ രചന: താജുദ്ദീന്‍ സയ്യിദ്, കല്യാണ്‍ രാഘവ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സായികുമാര്‍ യാദവില്ലി, ഫൈറ്റ് മാസ്റ്റര്‍: റിയല്‍ സതീഷ്, പൃഥ്വി, കൊറിയോഗ്രാഫര്‍: ഭാനു, കോസ്റ്റ്യൂം ഡിസൈനര്‍: മുദാസര്‍ മുഹമ്മദ്, പുലകം ചിന്നരായ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ട്രെന്‍ഡി ടോളി (തനയ് സൂര്യ),ടോക്ക് സ്‌കൂപ്പ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ഇതിനോടകം തന്നെയുള്ള പ്രതീക്ഷകള്‍ക്കിടയില്‍, ഈ വില്ലേജ് ആക്ഷന്‍ ത്രില്ലറിലെ അജയ് ഭൂപതിയുടെ കാഴ്ചപ്പാട് എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. നിര്‍മ്മാതാക്കളായ സ്വാതി റെഡ്ഡി ഗുണുപതിയും സുരേഷ് വര്‍മ്മയും പറഞ്ഞു, ‘അജയ് ഭൂപതി ഒരു മികച്ച ചലച്ചിത്ര നിര്‍മ്മാതാവാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. മികച്ച ഉള്ളടക്കമുള്ള ഒരു വാണിജ്യ സിനിമയാണ് അദ്ദേഹം നിര്‍മ്മിച്ചത്. ഇത് തെലുങ്കില്‍ നിന്നും ഉടന്‍ ഒരു അടുത്ത ലെവല്‍ ചിത്രമായിരിക്കും. ട്രെന്‍ഡിംഗ് ടീസറും ഈ ഗാനവും ഒരു നോട്ടം മാത്രമാണ്. ഞങ്ങള്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വേഗത്തിലാക്കുന്നു. കൂടുതല്‍ ആവേശകരമായ അപ്‌ഡേറ്റുകള്‍ വരാന്‍ പോകുന്നു.’ ഞങ്ങളുടെ മംഗളവാരം ഗ്രാമത്തെ അടിസ്ഥാനമാക്കിയുള്ള അപൂര്‍വ ആക്ഷന്‍ ത്രില്ലറാണെന്ന് സംവിധായകന്‍ അജയ് ഭൂപതി പറഞ്ഞു. ഗ്രാമീണമായ വിഷ്വലുകളും വികാരങ്ങളും ഉപയോഗിച്ച് ഇത് നമ്മുടെ നേറ്റിവിറ്റിയോട് പറ്റിനില്‍ക്കുന്നു. കഥയില്‍ 30 കഥാപാത്രങ്ങളുണ്ട്, ഓരോ കഥാപാത്രത്തിനും സിനിമയുടെ വലിയ സ്‌കീമില്‍ ഒരു പ്രത്യേക സ്ഥാനം ലഭിക്കും.