ദേശീയ ഫാര്‍മകോ വിജിലന്‍സ് വാരം ആചരിച്ചു

Wayanad

മേപ്പാടി: സെപ്തംബര്‍ 17 മുതല്‍ 23 വരെ ദേശീയ ഫാര്‍മകോ വിജിലന്‍സ് വാരം ആചാരിക്കുന്നതിന്റെ ഭാഗമായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഫാര്‍മകോളജി വിഭാഗം പൊതുജനങ്ങളെയും രോഗികളെയും ബോധവത്കരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പരിപാടികള്‍ നടത്തി. ആരോഗ്യ പരിപാലനത്തില്‍ രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തില്‍ ഊന്നി കൊണ്ടുള്ള പരിപാടികളാണ് വിഭാവനം ചെയ്തത്.

ഇംഗ്ലീഷ് മരുന്നുകളുടെ സുരക്ഷിതത്വവും പാര്‍ശ്വഫലങ്ങളും കണ്ടെത്തുന്നതിനും വിലയിരുത്തുന്നതിനും വേണ്ടി നിലകൊള്ളുന്ന വിഭാഗമാണ് ഫാര്‍മകോ വിജിലന്‍സ്. പ്രാദേശിക തലത്തില്‍ ഇത്തരത്തിലുള്ള നിരീക്ഷണങ്ങള്‍ നടത്തുന്നതിനായി രാജ്യത്ത് സ്ഥാപിച്ച 250 കേന്ദ്രങ്ങളില്‍ ഒന്ന് പ്രവര്‍ത്തിച്ചുവരുന്നത് ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ആണ്. മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ അവ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും അത്തരം കാര്യങ്ങളില്‍ പൊതുജങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകളെ കുറിച്ചുമുള്ള ബോധവല്‍ക്കരണമായിരുന്നു മേപ്പാടി സെന്റ് ജോസഫ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലും കാര്യമ്പാടി ശ്രേയസ് യൂണിറ്റിലുമായി നടന്നത്. ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഫാര്‍മകോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ സയ്യിദ് ഇല്ല്യാസ് ബാഷ, ഡോ. രാകേഷ് എല്‍ ആര്‍, ഡോ. സമീറ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.