കോഴിക്കോട്: ഇന്ത്യ കാനഡ ബന്ധത്തില്‍ വിള്ളല്‍ വീണ സാഹചര്യത്തില്‍ കാനഡയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള 78,000 ത്തോളം വരുന്ന മലയാളികളുടെ പ്രശ്‌നത്തില്‍ ഇടപെട്ട് വേണ്ടത് ചെയ്യാന്‍ മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാറുമായി ആലോചിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു.
രാജ്യത്തിനും സംസ്ഥാനത്തിനും വിദേശ തൊഴിലും വരുമാനവും ഉണ്ടാക്കിക്കൊടുക്കുന്ന യുഎസിലെയും,കാനഡയിലെയും മലയാളികളുടെ ഇപ്പോഴത്തെ പ്രശ്‌നത്തില്‍ വേണ്ടത് ചെയ്യാന്‍ വിദേശകാര്യ വകുപ്പ് അടിയന്തര ശ്രദ്ധ ചെലുത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
നബിദിനം പ്രമാണിച്ച് 28ന് പൊതു അവധി പ്രഖ്യാപിക്കണമെന്നും യോഗം ഉന്നയിച്ചു. യോഗത്തില്‍ ജില്ലാ സെക്രട്ടറി രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു.ബഷീര്‍ പൂവാട്ടുപറമ്പ്, മനോജ് കാരന്തൂര്‍, ശക്തിധര്‍ പനോളി എന്നിവര്‍ സംസാരിച്ചു.