മേപ്പാടി: മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്സ് യൂണിയന് INTUC യുടെ നേതൃത്വത്തില്‍ മുന്‍ മന്ത്രിയും പ്രമുഖ ട്രേഡ് യൂണിയന് നേതാവുമായിരുന്ന ആര്യാടന് മുഹമ്മദ് അനുസ്മരണ സമ്മേളനം നടത്തി. കേരളത്തിലെ തോട്ടം തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും സംസ്ഥാന സര്‍ക്കാരിലും നിയമ സഭയിലും തൊഴിലാളികള്‍ക്കു വേണ്ടി പോരാട്ടം നടത്തി തൊഴിലാളി അനുകൂല നിയമങ്ങള്‍ ഉണ്ടാക്കി എടുക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന ആദര്‍ശ ധീരനായ നേതാവായിരുന്നു ആര്യാടന് മുഹമ്മദ് എന്നു അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ധിഖ് എം എല്‍ എ പറഞ്ഞു.
യോഗത്തില്‍ യൂണിയന് ജനറല്‍ സെക്രട്ടറി ബി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. INTUC ജില്ലാ പ്രസിഡന്റ് പി പി ആലി അനുസ്മരണ പ്രഭാഷണം നടത്തി. ടി എ റെജി, ഒ ഭാസ്കരന്, കെ യൂ മാനു, ശ്രീനിവാസന് തൊവരിമല, ആര് രാമചന്ദ്രന്, രാധരാമ സ്വാമി, താരിഖ് കടവന്‍, രാജു ഹെജമാടി, ടി എ മുഹമ്മദ്, ഒ വി റോയ്, കെ പി യൂനസ്, സി എ അരുണ്‍ദേവ്, എന്‍ അബ്ദുള്‍ മജീദ് ഹര്‍ഷല്‍ കോന്നാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു