ജുമാന ജാഫറിനെ പ്രവാസി കോൺഗ്രസ് മുട്ടിൽ മണ്ഡലം കമിറ്റി അനുമോദിച്ചു

Wayanad

മുട്ടില്‍: S. S. L. C.പരീക്ഷയിൽ മുഴുവൻ വിഷയത്തിനും A+നേടിയ ചെലഞ്ഞിച്ചാൽ ജുമാന ജാഫറിന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ പ്രവാസി കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി സജി മണ്ഡലത്തിൽ മൊമെന്റോ നൽകിഅനുമോദിച്ചു. മുട്ടിൽ മണ്ഡലം കോൺഗ്രസ്‌ കമിറ്റി പ്രസിഡന്റ്‌ ജോയ് തൊട്ടിത്തറ പൊന്നാട അണിയിച്ചു. സുന്ദർരാജ് എടപ്പെട്ടി, k. പത്മനാഭൻ, ഫൈസൽ പാപ്പിന, ഷിജു ഗോപാൽ, നിഷീദ് M. K, സുധീഷ് എടത്തും പറമ്പിൽ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു