ആര്യാടന്‍ മുഹമ്മദ് ഉപഭോക്താക്കള്‍ക്കും കെ എസ് ഇ ബിക്കും ഒരുപോലെ ഗുണം ചെയ്ത വ്യക്തി

Alappuzha

ആലപ്പുഴ: KSEB യ്ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണകരമായ തീരുമാനമെടുത്ത മന്ത്രിയായിരുന്നു ആര്യാടന്‍ മുഹമ്മദെന്ന് ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖര്‍ പറഞ്ഞു. വൈദ്യുതി വാങ്ങല്‍ കരാര്‍ ഉണ്ടാക്കിയ മന്ത്രി ആയിരുന്നു ആര്യാടന്‍ മുഹമ്മദെന്നും അദ്ദേഹത്തിന് ഭരണകാലത്ത് ഒപ്പിട്ട വൈദ്യുതി വാങ്ങല്‍ കരാര്‍ റദ്ദാക്കിയതാണ് KSEB യുടെ ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നും KPWC ( INTUC) ആലപ്പുഴ DCC ഓഫീസില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് INTUC സംസ്ഥാന പ്രസിഡന്റ് R ചന്ദ്രശേഖരന്‍ പറഞ്ഞു. അനുസ്മരണ യോഗത്തില്‍ പ്രതീപ് നെയ്യാറ്റിന്‍കര ഫ്രാന്‍സിസ് സേവ്യര്‍, SN നുസൂറ, ജാഫര്‍മോന്‍, വിനോദ് എന്നിവര്‍ സംസാരിച്ചു.