വില്യാപ്പള്ളി: കുട്ടികള്‍ വഴിയും കുടുംബങ്ങള്‍ വഴിയും ലഹരി കടത്ത് വ്യാപകമാകുന്നത് പൊലീസിന്റേയും എക്‌സൈസ് വിഭാഗത്തിന്റേയും അനാസ്ഥകൊണ്ടാണെന്നും ഇതിനെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നും വില്യാപ്പള്ളി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.
വടകരയിലും പരിസര പ്രദേശങ്ങളിലുമുള്ള സ്‌കൂളുകളിലെ പെണ്‍കുട്ടികളെയടക്കം ക്യാരിയര്‍മാറാക്കി ലഹരി വ്യാപാരം നടക്കുന്നതിന് ഒട്ടേറെ തെളിവുകളുണ്ടായിട്ടും പൊലീസ് ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അത്തരമൊരു സാഹചര്യത്തിലാണ് മേമുണ്ടയില്‍ താല്‍ക്കാലിക താമസമാക്കിയ ദമ്പതികളെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യത്തിലേക്ക് കൊണ്ടെത്തിച്ചത്.
ലഹരിക്കടത്തിലെ വലിയ കണ്ണികള്‍ വടകരയും പരിസര പ്രദേശങ്ങളും സ്ഥിരതാവളമാക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഇത് തടയാന്‍ പോലീസിന് കഴിയുന്നില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് പാര്‍ട്ടി നേത്വം കൊടുക്കേണ്ടി വരുമെന്നും വില്ല്യാപ്പള്ളി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് സി പി ബിജു പ്രസാദ് അഭിപ്രായപ്പെട്ടു.