ലിമോ വേഴ്‌സ് ഹെല്‍ത്തി ഫൈ ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു

Kozhikode

കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ലിമോ വേഴ്‌സ് ഹെല്‍ത്തി ഫൈ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ”കോഴിക്കോട് കിഡ്‌സന്‍ കോര്‍ണറില്‍ നിന്ന് പരിസ്ഥിതി സന്ദേശം ഉള്‍ക്കൊണ്ട് കൂട്ട ഓട്ടം സംഘടിപ്പിച്ചു. പ്രശ്‌സ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു.’പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയാണ് 1973 മുതല്‍ ഈ ദിനാചരണം ആരംഭിച്ചത്. ആഗോളതാപനം, മലിനീകരണം, വരള്‍ച്ച, വനനശീകരണം, പ്രകൃതിദുരന്തങ്ങള്‍, മനുഷ്യമൃഗ സംഘര്‍ഷം… പരിസ്ഥിതിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വാര്‍ത്തകള്‍ പുതിയ കാലത്ത് ഇങ്ങിനെയാണ് നീണ്ടുപോകുന്നത്. മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ഒരു ബന്ധം തീര്‍ത്തും നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് ഇതില്‍ നിന്നും നമുക്ക് ബോധ്യമാകുന്നത്.

നമ്മള്‍ കഴിക്കുന്ന ഭക്ഷണം മുതല്‍ ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, നമ്മുടെ ഗ്രഹത്തെ വാസയോഗ്യമാക്കുന്ന കാലാവസ്ഥ എന്നിവയെല്ലാം പ്രകൃതിയില്‍ നിന്നാണ് ലഭിക്കുന്നത്. ഇതെല്ലാം മനസ്സില്‍വച്ചാണ് എല്ലാ വര്‍ഷവും ജൂണ്‍ 5ന് ലോകം ലോകപരിസ്ഥിതി ദിനമായി ആഘോഷിക്കുന്നത്. ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ്, ക്ലോറോ ഫ്‌ലൂറോ കാര്‍ബണുകള്‍ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോണ്‍ പാളികളുടെ തകര്‍ച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, അതുവഴി ആഗോള പാര്‍സ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.

വരും തലമുറകള്‍ക്കായി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതും ഇന്നത്തെ തലമുറയ്ക്ക് എത്രത്തോളം പ്രധാനമാണ് എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്. ‘പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങള്‍’ എന്നതാണ് ഇക്കൊല്ലത്തെ തീം. ഹരിതാഭമായ നമ്മുടെ ഭൂമി മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും നിലനില്‍ക്കുന്നതിന് ആവശ്യമായ എല്ലാ വിഭവങ്ങളും വേണ്ടുവോളം നല്‍കുന്നുണ്ട്. നമ്മുടെ മരങ്ങളും തണ്ണീര്‍ത്തടങ്ങളും കണ്ടല്‍കാടുകളും പാടങ്ങളും നദികളും മലകളുമെല്ലാം നമ്മുടെ ജീവിതത്തെ സുന്ദരമാക്കുന്നതില്‍ ഏറെ പങ്കുവഹിക്കുന്നുണ്ട്.

നമ്മുടെ സുന്ദരമായ ഈ ഭൂമിയാണ് മനുഷ്യന്‍ അധിവസിക്കുന്ന ഏകഗ്രഹം.അതിനാല്‍ മനുഷ്യവാസത്തിനുള്ള വിഭവങ്ങളെല്ലാം പ്രകൃതി ഇതില്‍ ഒരുക്കിയിട്ടുണ്ട്. നാശത്തിന്റെ പാരമ്യത്തിലെത്തിയ നമ്മുടെ ഭൂമിയെ കരുതലോടെ സംരക്ഷിക്കണം. നമ്മുടെ ഹരിതഭൂമി ഹരിതമായിത്തന്നെ നിലനില്‍ക്കണം പ്രാണവായു നഷ്ടമാകാതിരിക്കണം. മിനിമാരത്തോണ്‍ കിഡ്‌സന്‍ കോര്‍ണറില്‍ വച്ച് ഡോക്ടര്‍ കുഞ്ഞാലി ഉത്ഘാടനം ചെയ്തു. ലിമോ വേഴ്‌സ്, ഹെല്‍ത്തി ഫൈ കോഡിനേറ്റര്‍ റ്റി പി ദിലിപ് കുമാര്‍, സത്യന്‍ മാഷ്, ഹരഷന്‍ പ്രഭാകരന്‍, രാജീവ്, രാജേഷ്, സജി ചേന്നാട്ട് എന്നിവര്‍ നേത്യത്വം നല്‍കി.