മുട്ടില്‍: വയനാട്’ ജില്ലാ സ്റ്റുഡൻറ്സ് ഇനീഷ്യേറ്റ് ഇൻ പാലിറ്റീവ് SIP ജില്ലാ നേതൃത്വപരിശീലന ക്യാമ്പും SIP ജില്ലാകമ്മറ്റി രൂപീകരണവും നടത്തി. മുട്ടിൽ സ്പർശം പാലിയേറ്റീവിൽ വെച്ച് പാലിയേറ്റീവ് രംഗത്ത് വിദ്യാർത്ഥികളുടെ പങ്ക് എന്നവിഷയത്തിൽ ഹരിദാസ്, വാഴക്കാട് ക്ലാസെടുത്തു.
കെ അൻഫിദ’,(സ്പർശം SIPസെക്രട്ടറി),അമാനശിഹാബ് (സ്പർശംSIPപ്രസിഡണ്ട് )എന്നിവർ നേതൃത്വം നൽകി. വയനാട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് (WlP)ചെയർമാൻ
ഗഫുർ താനേരി,WIPസെക്രട്ടറി ചന്ദ്രശേഖരൻ ,ട്രഷറര്‍ സുകുമാരൻമാസ്റ്റർ, സ്പർശം പ്രസിഡണ്ട് പി.കെഅബൂബക്കർ ,സ്പർശം സെക്രട്ടറി അസ്ഗർ അലീ ഖാൻ ,
SIP ജില്ലാ കോ-ഓഡിനേറ്റർ ഫസീല ശിഹാബ് എന്നിവർ ആശംസകളർപ്പിച്ചു.
SIP ജില്ലാ പ്രസിഡണ്ടായി അബീന്ദ്രനാഥിനെയും സെക്രട്ടറിയായി ആൻമരിയയെയും തെരെഞ്ഞെടുത്തു.