അരീക്കോട്: കെ സി അബൂബക്കര്‍ മാസ്റ്റര്‍ നിര്യാതനായി. അരീക്കോട് പുത്തലം ജി.എം.യു.പി. സ്‌കൂള്‍ ഹെഡ്മാസ്റ്ററായി റിട്ടയര്‍ ചെയ്തിരുന്നു. ഖബറടക്കം ചൊവ്വ രാവിലെ 8 മണിക്ക് അരീക്കോട് താഴത്തങ്ങാടി വലിയ ജുമുഅത്ത് പള്ളിയില്‍.
സുല്ലമുസ്സലാം അറബിക് കോളേജ് മുന്‍ പ്രിന്‍സിപ്പലും കെ എന്‍ എം വനിതാ വിഭാഗമായ എം.ജി.എം മുന്‍സംസ്ഥാന പ്രസിഡന്റുമായിരുന്ന കൊല്ലത്തൊടി ഫാത്തിമ സുല്ലമിയ്യ ഭാര്യയാണ്.
മക്കള്‍: സുഹൈറ (യു.എ.ഇ.), അഹ്മദ് ആദില്‍ (സി.ഇ.ഒ. യൂനൈറ്റഡ് ബയോ മെഡിക്കല്‍ സര്‍വീസസ് കോഴിക്കോട്), അമീന്‍ ബാസില്‍ (യു.എ.ഇ.), റജ (സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂള്‍ അരീക്കോട്), സഫ (ബുറൈദ, സൗദി), അസീല്‍ (ഫുജൈറ, യു.എ.ഇ.) മരുമക്കള്‍: ഇസ്മാഈല്‍ പെരിങ്ങത്തൂര്‍ (ദുബൈ),അബീറ കോഹിനൂര്‍ (ഗ്രീന്‍വാലി സ്‌കൂള്‍), ജാസ്മിന്‍ കോഴിക്കോട്, ഫൈസല്‍ വെള്ളൂര്‍ ( യൂനൈറ്റഡ് ബയോ മെഡിക്കല്‍ സര്‍വീസസ് കോഴിക്കോട്), ഡോ.അബ്ദുള്ള ഹാറൂന്‍ കൊയിലാണ്ടി (ബുറൈദ , സൗദി അറേബ്യ), സമീറ മമ്പുറം ( ഫുജൈറ.) സഹോദരങ്ങള്‍: പരേതനായ കെ.സി.മുഹമ്മദ്, കെ.സി. ഹംസ, കെ. സി.ഉമര്‍ മാസ്റ്റര്‍, കെ.സി.അലി മാസ്റ്റര്‍, കെ.സി.അബ്ദുള്ള എന്ന ബാപ്പു, ഖദീജ, സുലൈഖ ).