സിനിമ വര്‍ത്തമാനം / പ്രതീഷ് ശേഖര്‍
കൊച്ചി: പ്രേക്ഷകര്‍ വന്‍ വിജയമാക്കിയ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡ് കാണാന്‍ എസ്.ശ്രീജിത്ത് IPS തീയേറ്ററിലെത്തി ഒറിജിനല്‍ സ്ക്വാഡ് അംഗങ്ങള്‍. കൊച്ചി വനിതാ തിയേറ്ററിലെത്തിയ ഒറിജിനല്‍ ടീമംഗങ്ങള്‍ സിനിമ ഗംഭീരമാണെന്ന് അഭിപ്രായപ്പെട്ടു. സിനിമ വളരെയധികം റിയലിസ്റ്റിക് ആണെന്നും മമ്മൂക്ക സിനിമയില്‍ ചെയ്യുന്ന പോലെ ആക്ഷന്‍ ചെയ്യാന്‍ ആഗ്രഹമുള്ളവരാണ് ഞങ്ങളെന്നും എസ്. ശ്രീജിത്ത് IPS പറഞ്ഞു.
പോലീസ് കഥകളുമായി സിനിമക്ക് പലരും ഞങ്ങളെ സമീപിക്കാറുണ്ടെങ്കിലും അതില്‍ അതിഭാവുകത്വം, കോമഡി ഒക്കെ ആയി മാറുന്ന കഥകളാണെന്നും പക്ഷെ കണ്ണൂര്‍ സ്ക്വാഡ് പോലീസുകാര്‍ക്ക് കൂടി അഭിമാനിക്കാവുന്ന ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. മമ്മൂക്കയുടെ പോലീസ് വേഷത്തിലെ അഭിനയത്തെ വാനോളം പ്രശംസിച്ച സ്ക്വാഡ് അംഗങ്ങള്‍ ചിത്രത്തിലെ ഓരോ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരേയും പ്രശംസിക്കുകയും ചെയ്തു. കേരളത്തില്‍ തിമിര്‍ത്തു പെയ്യുന്ന മഴയെ തോല്‍പ്പിച്ചാണ് തിയേറ്ററിലേക്ക് പ്രേക്ഷകര്‍ കണ്ണൂര്‍ സ്ക്വാഡ് കാണാനെത്തുന്നത്. റിലീസ് ചെയ്ത് നാലാം ദിവസവും കേരളമെമ്പാടും ഹൗസ്ഫുള് ഷോകളുമായി വിജയക്കുതിപ്പ് തുടരുകയാണ് കണ്ണൂര്‍ സ്ക്വാഡ്.
കണ്ണൂര്‍ സ്ക്വാഡ് അംഗങ്ങളോടൊപ്പം ചിത്രത്തിന്റെ ഡയറക്ടര്‍ റോബി വര്‍ഗീസ് രാജ്, തിരക്കഥാകൃത്തുക്കളായ റോണി, ഷാഫി, സിനിമാട്ടോഗ്രാഫര്‍ റാഹില്‍, നടന്മാരായ ശബരീഷ്, റോണി, ദീപക് പറമ്പൊള്‍, ധ്രുവന്, ഷെബിന്‍ തുടങ്ങിയവരും കണ്ണൂര്‍ സ്ക്വാഡിലെ അംഗങ്ങള്‍ക്കൊപ്പം തീയേറ്ററിലെത്തി. സിനിമ കാണാനെത്തിയ പ്രേക്ഷകര്‍ക്ക് സര്‍െ്രെപസ് ആയി കണ്ണൂര്‍ സ്ക്വാഡിലെ ജീപ്പും തിയേറ്ററില്‍ ഉണ്ടായിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസാണ്. സുഷിന് ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
കണ്ണൂര്‍ സ്ക്വാഡിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: എസ്സ്.ജോര്‍ജ്, ഛായാഗ്രഹണം: മുഹമ്മദ് റാഫില്‍, എഡിറ്റിങ്: പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: പ്രശാന്ത് നാരായണന്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്: ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്: റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, മേക്കപ്പ്: റോണെക്സ് സേവ്യര്‍, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍: ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ്: വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി എഫ് എക്സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റില്‍സ്: നവീന്‍ മുരളി, വിതരണം ഓവര്‍സീസ്: ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍, ടൈറ്റില്‍ ഡിസൈന്‍: അസ്തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വിഷ്ണു സുഗതന്.