വനിത ഡോക്ടര്‍ വാടക വീട്ടില്‍ മരിച്ച നിലയില്‍

Crime

മംഗളൂരു: വനിതാ ഡോക്ടറെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ സ്വദേശിയും കൊല്ലെഗലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അനസ്‌തേഷ്യ വിഭാഗത്തിലെ പി ജി ഡോക്ടറുമായ സിന്ധുജയെയാണ് വാടക വീട്ടില്‍മരിച്ചത്. ഫോണില്‍ ബന്ധപ്പെട്ടിട്ടും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് മരിച്ചുകിടക്കുന്നത് കണ്ടത്.

മൃതദേഹം കിടന്നിരുന്ന കട്ടിലിന്റെ സമീപത്ത് നിന്ന് സിറിഞ്ച്, ചില മരുന്നുകള്‍, കത്തി എന്നിവ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കൊല്ലെഗല്‍ ടൗണ്‍ മഹാദേശ്വര കോളേജിന് സമീപത്തുള്ള വീട്ടിലാണ് ഡോക്ടര്‍ താമസിച്ചിരുന്നത്. സിന്ധുജയുടെ വിവാഹം അടുത്ത വര്‍ഷം ജനുവരി രണ്ടിന് നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു.