കല്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന അയല്‍കൂട്ട ശാക്തീകരണ ക്യാമ്പയിനയ തിരികെ സ്‌കൂള്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. വൈത്തിരി ഗവണ്‍മെന്റ് ഹയര്‍ സെകന്ററി സ്‌കൂളില്‍ നടന്ന ജില്ല തല പ്രവേശനോത്സവം കല്പറ്റ നിയോജക മണ്ഡലം എം എല്‍ എ അഡ്വ: ടി സിദ്ധീഖ് ഉദ്ഘാടനം ചെയ്തു.
പഠിതാകള്‍ കൊണ്ടുവന്ന ഉച്ചഭക്ഷണവും ലഘു ഭക്ഷണവും പങ്കു വെച്ച് കഴിച്ച് പരസ്പരം സൗഹൃദം പുതുക്കാനുമുള്ള അവസരമാക്കി സ്‌കൂളിനെ മാറ്റി. 16630 പഠിതാക്കളാണ് പ്രവേശനോത്സവത്തിന്റെ ഭാഗമായി ക്ലാസിലെത്തിയത്. ഡിസംബര്‍ 10 ന് മുന്‍പായി ജില്ലയിലെ പതിനായിരം അയല്‍കൂട്ടങ്ങളിലെ ഒന്നര ലക്ഷം കുടുംബശ്രീ വനിതകള്‍ തിരികെ സ്‌കൂളിലേക്കെത്തും.
ബാല്യകാല ഓര്‍മ്മകക്ഷ ഉണര്‍ത്തി പുതിയ അറിവുകളും സര്‍ക്കാര്‍ സേവനങ്ങളും പൊതുജനങ്ങളില്‍ എത്തിക്കുക എന്നതാണ് തിരികേ സ്‌കൂള്‍ പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യം വെക്കുന്നത്. കുടുംബശ്രീ സംഘടന സംവിധാനം, സൂക്ഷ്മ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, ജെന്റര്‍, ന്യൂതന ഉപജീവന മാര്‍ഗ്ഗങ്ങള്‍, ഡിജിറ്റല്‍ ലിറ്ററസി എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു.
പഠിതാക്കള്‍ രാവിലെ 9.30 ന് തന്നെ സ്‌കൂളില്‍ എത്തി. തുടര്‍ന്ന് അസംബ്ലി ചേര്‍ന്നു. മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യ മുക്ത പ്രതിജ്ഞ എടുത്തു. ജില്ലാ പ്രവേശനോത്സവത്തില്‍ വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് എം.വി അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും, കേരള ബാങ്ക് ഡയരക്ടറുമായ പി ഗഗാറിന്‍, വൈത്തിരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ ജോതിദാസ്, ക്ഷേമ കാര്യ സ്റ്റന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിനിഷ ഒ, ജില്ല പഞ്ചായത്ത് മെമ്പര്‍ എന്‍.സി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എല്‍സി ജോര്‍ജ്, വാര്‍ഡ് മെമ്പര്‍മാരായ ജോതിഷ് കുമാര്‍, തോമസ് കെ.കെ, ജയപ്രകാശ്, ഡോളി ജോസ്, ഹേമലത, കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രേഗ്രാം ഓഫീസര്‍ സജീവ് കുമാര്‍, കുടുംബശ്രി ജില്ലമിഷന്‍ കോര്‍ഡിനേറ്റര്‍ ബാലസുബ്രമണ്യന്‍ പികെ, സംസ്ഥാന മിഷന്‍ പ്രോഗ്രാം മാനേജര്‍ അരുണ്‍ കെ, അസിസ്റ്റന്റ് ജില്ലമിഷന്‍ കോര്‍ഡിനേറ്റര്‍മാരായ സലീന കെ.എം, റജീന വികെ, വൈത്തിരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഓംകാരനാഥ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷാജിമോള്‍, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി സുരേഷ് എം.ബി എന്നിവര്‍ സന്നിഹിതരായിരുന്നു.
ജില്ലയിലെ 26 തദ്ദേശ പരിധിയിലും പ്രവേശന്വോല്‍സവം സംഘടിപ്പിച്ചിരുന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍മാരും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരും പരിപാടി ഉദ്ഘാടനം ചെയ്തു.