ട്യൂഷന്‍ പഠിക്കാനെത്തിയ കുട്ടിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍

Crime Kollam

കൊല്ലം: ലൈംഗിക അതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍. ട്യൂഷന്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗീകാതിക്രമം നടത്തിയ പരവൂര്‍ കലക്കോട് ചക്കവിളയില്‍ കളരി വീട്ടില്‍ ബിനീഷ്(35) ആണ് പോക്‌സോ കേസില്‍ പൊലീസിന്റെ പിടിയിലായത്.

അധ്യാപകനായ പ്രതി വിദ്യാര്‍ത്ഥിനിയെ ദുരുദ്ദേശത്തോടെ ട്യൂഷന്‍ സെന്ററിന് സമീപമുള്ള വീട്ടിലേക്ക് കുട്ടിക്കൊണ്ട് പോയി നഗ്‌നതാ പ്രദര്‍ശം നടത്തുകയും വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ലൈംഗീകാതിക്രമം നടത്തുകയുമായിരുന്നു.

പിന്നീട് കുട്ടിയുടെ പെരുമാറ്റത്തില്‍ വ്യത്യാസം തോന്നിയ വീട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ മുഖേന പൊലീസില്‍ പരാതി നല്‍കി. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ നിസാറിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ സുജിത്, വിജയകുമാര്‍ എ എസ് ഐ രമേശന്‍ എസ് സി പി ഒ സലാഹുദീന്‍, സി പി ഒ നെല്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.