സാമൂഹിക പരിഷ്‌കരണത്തില്‍ വിദ്യാര്‍ത്ഥി പങ്കാളിത്തം ഉറപ്പാക്കണം: നജീബ് കാന്തപുരം

Malappuram

മലപ്പുറം: സാമൂഹിക പരിഷ്‌കരണത്തില്‍ വിദ്യാര്‍ത്ഥി പങ്കാളിത്തം ഉറപ്പു വരുത്തണമെന്ന് നജീബ് കാന്തപുരം എം എല്‍ എ ആവിശ്യപ്പെട്ടു. എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ല വിദ്യാര്‍ത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലത്തെ വായിച്ചും മൂല്യങ്ങളെ മുറുകെ പിടിച്ചും മാതൃക വിദ്യാര്‍ത്ഥികളായി വളരാന്‍ വിദ്യാര്‍ത്ഥികളോട് അദ്ദേഹം ആവശ്യപ്പെട്ടു. പി ഉബൈദുള്ള എം എല്‍ എ മുഖ്യാതിഥിയായി. എം എസ് എം ജില്ലാ പ്രസിഡന്റ് ശഹീര്‍ പുല്ലൂര്‍ അധ്യക്ഷത വഹിച്ചു.

ഇന്റര്‍നാഷണല്‍ ട്രെയിനര്‍ സുലൈമാന്‍ മേല്‍പ്പത്തൂര്‍, കെ എന്‍ എം മര്‍ക്കസുദഅവ സംസ്ഥാന ട്രഷറര്‍ എം അഹ്മദ് കുട്ടി മദനി, സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട, ജലീല്‍ മദനി വയനാട്, ഗുല്‍സാര്‍ തിരൂരങ്ങാടി, എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് ഫാറൂഖി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

കെ എന്‍ എം മര്‍ക്കസുദഅവ സംസ്ഥാന സെക്രട്ടറി ജാബിര്‍ അമാനി, എം എസ് എം സംസ്ഥാന പ്രസിഡണ്ട് ജസീം സാജിദ്, കെ എന്‍ എം ജില്ലാ പ്രസിഡന്റ് യു പി യഹിയ ഖാന്‍ മദനി, ഐ എസ് എം ജില്ല പ്രസിഡന്റ് ജൗഹര്‍ അയനിക്കോട്, സെക്രട്ടറി ലത്തീഫ് മംഗലശ്ശേരി, എം ജി എം ജില്ല സെക്രട്ടറി താഹിറ ടീച്ചര്‍ മോങ്ങം, എം എസ് എം ജില്ലാ സെക്രട്ടറി ഫഹീം ആലുക്കല്‍, ഐ ജി എം ജില്ല ട്രഷറര്‍ ഫസ്‌ന കരുളായി, മുസ്തഫ എന്‍ എം, റോഷന്‍ പൂക്കോട്ടുംപാടം, സഹല്‍ ആലുക്കല്‍, ജൗഹര്‍ അരൂര്‍, ബിലാല്‍ പുളിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.