പുളിക്കല്‍: വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് രാജ്യത്തിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കുന്ന തല്‍പ്പര കക്ഷികള്‍ക്കെതിരെ ബഹുജന കൂട്ടായ്മകള്‍ രൂപപ്പെടണമെന്ന് കൊണ്ടോട്ടി മണ്ഡലം മുജാഹിദ് സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് അലി ചുണ്ടക്കാടന്‍ അധ്യക്ഷത വഹിച്ചു. വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തില്‍ 2024 ജനുവരിയില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മണ്ഡലത്തില്‍ സൗഹൃദ മുറ്റം, ഗൃഹാങ്കണ സംഗമങ്ങള്‍, പൊതുയോഗങ്ങള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവ സംഘടിപ്പിക്കും.
കണ്‍വെന്‍ഷനില്‍ കെ എന്‍ എം സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരിമ്പിലാക്കല്‍, അഹമ്മദ് സഗീര്‍ മൗലവി, സാഹിര്‍ പറമ്പാടന്‍, ബിലാല്‍ പുളിക്കല്‍, എം കെ ബഷീര്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.