എല്‍ ജെ ഡി ആര്‍ ജെ ഡി ലയന സമ്മേളനം 12ന്

Kottayam

പട്‌ന: കേരളത്തിലെ എല്‍ ജെ ഡി ആര്‍ ജെ ഡി ലയനം പന്ത്രണ്ടാം തീയതി കോഴിക്കോട് നടക്കും. ആര്‍ ജെ ഡി ദേശീയ അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്, ബീഹാര്‍ ഉപ മുഖ്യമന്ത്രിയും ദേശീയ വര്‍ക്കിംഗ് പ്രസിഡണ്ടുമായ ത്വേജസി യാദവ്, എല്‍ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയസ് കുമാര്‍, ആര്‍ ജെ ഡി, എല്‍ ജെ ഡി ദേശീയ സംസ്ഥാന നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. 10,000 പേരുടെ പ്രകടനത്തോടുകൂടിയാണ് ലയനം നടക്കുക.

ഏഴാം തീയതി ചേരുന്ന യോഗത്തില്‍ ജനതാദള്‍ എസും ആര്‍ ജെ ഡിയില്‍ ലയിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും. ദേശീയ പ്രസിഡണ്ട് ദേവ ഗൗഡയും മകന്‍ കുമാരസ്വാമിയും ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ സഖ്യത്തില്‍ ചേര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന ഘടകം മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാനുള്ള സാഹചര്യം ഉടലെടുത്തത്.