കോഴിക്കോട്: സാമൂഹിക നീതി ഉറപ്പു വരുത്തുന്നതിന്, പത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന ജാതി സെന്‍സസിന് ഉടന്‍ നടപടികള്‍ ആരംഭിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ ജില്ലാ ലീഡേര്‍സ് മീറ്റ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ഉദ്യോഗ മേഖലകളിലെ ആനുപാതിക പ്രതിനിധ്യവും സാമൂഹിക സാമ്പത്തിക രംഗത്തെ നിജസ്ഥിതിയും വിലയിരുത്താന്‍ സെന്‍സസ് അനിവാര്യമാണ്. വിവിധ വിഭാഗങ്ങളുടെ ക്ഷേമപദ്ധതികള്‍ ആസൂത്രണം ചെയ്യാനും സെന്‍സസ് അത്യാവശ്യമാണെന്നിരിക്കെ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഉടന്‍ തീരുമാനമെടുക്കണം.
ലോകസഭ നിയമസഭകളിലെ സ്ത്രീ സംവരണം നടപ്പാക്കുമ്പോള്‍ ഒ.ബി.സി ഉപസംവരണം കൊണ്ട് വരണമെന്നും പാഠ്യപദ്ധതി പരിഷ്‌ക്കരണം കേരളീയ പൊതു സമൂഹം ഉന്നയിച്ച ആശങ്കള്‍ പരിഹരിച്ച് വേണം നടപ്പാക്കാനെന്നും നേതൃസംഗമം ആ വശ്യപ്പെട്ടു. പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച സംഗമം കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി ഡോ: അനസ് കടലുണ്ടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് പി.ടി.അബ്ദുല്‍ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ: പി.എം.ഹനീഫ്, ജില്ല സെക്രട്ടറി ടി.പി.ഹുസൈന്‍കോയ, അബ്ദുല്‍ റശീദ് മടവൂര്‍, കുഞ്ഞിക്കോയ ഒളവണ്ണ, എം.ടി.അബ്ദുല്‍ ഗഫൂര്‍, ശുക്കൂര്‍ കോണിക്കല്‍, പി.സി.അബ്ദുറഹിമാന്‍, മുഹമ്മദലി കൊളത്തറ, മുര്‍ഷിദ് പാലത്ത്, എന്‍.ടി.അബ്ദുറഹിമാന്‍, അബ്ദുസ്സലാം കാവുങ്ങല്‍, യൂനുസ് നരിക്കുനി, അബ്ദുല്ലത്തീഫ് അത്താണിക്കല്‍, ഫാറൂഖ് പുതിയങ്ങാടി ഫൈസല്‍ ഇയ്യക്കാട്, വി.അബ്ദുല്‍ഹമീദ്, പി.ടി. സുല്‍ഫിക്കര്‍, ഷഫീഖ് എലത്തൂര്‍, വി.സി. അഷ്‌റഫ്, റഫീഖ് നരിക്കുനി, റഷീദ് കക്കോടി പ്രസംഗിച്ചു.