കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനിയും രാഷ്ട്രീയ സാമൂഹിക രംഗത്ത് നേതൃപരമായ പങ്കുവഹിച്ച അപൂര്‍വ വ്യക്തിത്വവുമായ കെ എം മൗലവിയെ കുറിച്ച് അഹമ്മദ്കുട്ടി ഉണ്ണികുളം രചിച്ച, കെ എം മൗലവി ഒരു പാഠപുസ്തകം എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് (27.05.2024 തിങ്കള്‍) രാവിലെ 11ന് കെ പി കേശവമേനോന്‍ ഹാളില്‍ നടക്കും. പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എക്ക് നല്‍കി സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പ്രകാശനം നിര്‍വഹിക്കും. ഡോ. എംകെ മുനീര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
