ഗൈഡ്സ് സംസ്ഥാന അധ്യാപിക പരിശീലനം സമാപിച്ചു

Malappuram

കല്പകഞ്ചേരി : ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് സംസ്ഥാന അസോസിയേഷനു കീഴിൽ
ഗൈഡ്സ് അധ്യാപികമാർക്ക് ഏഴ് ദിവസമായി നല്കിയ പരിശീലനം സമാപിച്ചു. കല്പകഞ്ചേരി ഗവ: വെക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂൾ കാമ്പസിൽ നടന്ന പരിശീനത്തിൽ സംസ്ഥാനത്തിൻ്റെ വിവിധ സ്ക്കൂളുകളിൽ നിന്നായി എഴുപത് അധ്യാപികമാർ പങ്കെടുത്തു. സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് തിരൂർ ജില്ലാ അസോസിയേഷൻ
വൈസ് പ്രസിഡൻ്റും തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ടി.വി. റംഷീദ ടീച്ചർ സമാപന സമ്മേളനത്തിൽ അംഗങ്ങളുമായി സംവദിച്ചു.

തിരൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വി. സാബു , ജില്ലാ കമ്മീഷണർ എം. ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി പി.ജെ. അമീൻ, ഭാരവാഹികളായ
സി. വൽസല , എ ഫാത്തിമ കുട്ടി, വി.കെ.കോമളവല്ലി, കെ. കൃഷ്ണകുമാർ, ഷൈബി ജെ പാലക്കൽ,അനൂപ് വയ്യാട്ട്, തൊട്ടി വളപ്പിൽ ജലീൽ ബിജു പോൾ , കെ. യാസിർ,പി ടി എ പ്രസിഡൻറ് എ.പി മുസ്തഫ, പ്രധാന അധ്യാപിക എം സിനി എന്നിവർ പ്രസംഗിച്ചു. പി.ജെ. ശ്രീജ കുമാരി,എൻ.പുഷ്പ, വിശാലക്ഷ്മി, ബിന്ദു,, ഇ . തെസ്നി , ടി.പി. ഓമന, പി. പ്രിയലത , ദാസമ്മ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.