മുജാഹിദ് സംസ്ഥാന സമ്മേളനം ദൗത്യ പദം സോണല്‍ പ്രീകോണ്‍ സംഘടിപ്പിച്ചു

Malappuram

മങ്കട: വിശ്വമാനവികതക് വേദ വെളിച്ചം എന്ന പ്രമേയത്താല്‍ ഫെബ്രുവരിയില്‍ 15 മുതല്‍ 18 വരെ കരിപ്പൂരില്‍ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ദൗത്യപഥം മങ്കട സോണല്‍ പ്രീകോണ്‍ വെളിച്ചം സംസ്ഥാന സമിതി ചെയര്‍മാന്‍ എം.പി അബ്ദുല്‍ കരീം സുല്ലമി ഉദ്ഘാടനം ചെയ്തു.

കെ.എന്‍.എം ജില്ലാ പ്രസിഡന്റ് ഡോ. യു.പി യഹ് യാഖാന്‍ മദനി, വീരാന്‍ സലഫി, ആദില്‍ നസീഫ്, ടി. സൈതാലി, സി അബ്ദു റഹ്മാന്‍, റിയാസ് അന്‍വര്‍ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദലി മാസ്റ്റര്‍ അധ്യക്ഷനായ സമ്മേളനത്തില്‍ മണ്ഡലം സെക്രട്ടറി നാസര്‍ പട്ടാക്കല്‍ സ്വാഗതവും റഫീഖ് സലഫി നന്ദിയും പറഞ്ഞു.