സി പി എമ്മിന്‍റെ മുസ്‌ലിം വിരുദ്ധത ഒരിക്കല്‍കൂടി പുറത്തുവന്നു: അഡ്വ. തമന്ന സുല്‍ത്താന

Kozhikode

കോഴിക്കോട്: സി പി എമ്മിന്റെ മുസ്‌ലിം വിരുദ്ധത ഒരിക്കല്‍കൂടി കെ അനില്‍കുമാറിലൂടെ പുറത്ത് വന്നു എന്നതില്‍ കവിഞ്ഞതൊന്നും തിരുവനന്തപുരത്തെ നാസ്തിക സമ്മേളനത്തില്‍ സംഭവിച്ചിട്ടില്ലെന്ന്
ജി. ഐ. ഒ കേരള പ്രസിഡണ്ട് അഡ്വ. തമന്ന സുല്‍ത്താന പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തിലെ മുസ്‌ലിം സമൂഹം പട്ടിണി കൂടാതെ കഴിയുന്നുണ്ടെങ്കില്‍ അത് അവരുടെ കഠിനാധ്വാനത്തിന്റെ മാത്രം ഫലമാണ്. അതല്ലാതെ സി പി എം അടങ്ങുന്ന ഇടതുപക്ഷ സര്‍ക്കാറുകള്‍ക്കടക്കം മാറി മാറി വന്ന ഒരു മുന്നണിയ്ക്കും മുസ്‌ലിമിന്റെ സാമൂഹ്യ പുരോഗതിയില്‍ പ്രത്യേകിച്ച് പങ്കൊന്നുമില്ല.

തട്ടമിട്ട പെണ്‍കുട്ടികളുടെ ആര്‍ജവത്തോട് സി പി എമ്മിന് (ഇവിടത്തെ മുഖ്യധാരയ്ക്കും) ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ അസ്വസ്ഥത. നിങ്ങള്‍ കയ്യടക്കി വച്ച ഇടങ്ങളില്‍ ഞങ്ങളെ കാണുമ്പോഴുള്ള ആ അസ്വസ്ഥതയുടെ പേരാണ് ‘ഇസ്‌ലാമോഫോബിയ’െയ ന്നും തമന്ന സുല്‍ത്താന പ്രസ്താവനയില്‍ പറഞ്ഞു.