കെട്ടിടത്തില്‍ നിന്നും താഴെ വീണ് നിര്‍മ്മാണ തൊഴിലാളി മരിച്ചു

Uncategorized

തൃശൂര്‍: കെട്ടിടത്തില്‍ നിന്ന് താഴെ വീണ് നിര്‍മ്മാണ തൊഴിലാളി മരിച്ചു. മാള പൊയ്യ സ്വദേശി പഴയില്ലത്ത് വിപിന്‍(46) ആണ് മരിച്ചത്. ഇരിങ്ങാലക്കുട മാര്‍ക്കറ്റ് റോഡില്‍ ആണ് സംഭവം.

നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയുടെ മുകളില്‍ നിന്നുമാണ് വിപിന്‍ താഴേക്ക് വീണത്. തൊട്ടടുത്ത് ഉണ്ടായിരുന്ന മതിലില്‍ തല ഇടിച്ച് ഗുരുതര പരിക്കേറ്റ വിപിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ പൊലിയുകയായിരുന്നു.