ബംഗലൂരു: കാറും ട്രക്കും കൂട്ടിയിടിച്ച് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം. അപകടത്തില്‍ അമ്മയും പിഞ്ചുകുഞ്ഞും വെന്ത് മരിച്ചു. പിതാവിനെയും മറ്റൊരു മകളെയും സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. മൈസൂരു റോഡില്‍ നിന്ന് കനകപുര റോഡിലേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ട്രക്കുമായി കൂട്ടിയിടിച്ച് മതിലില്‍ ഇടിക്കുകയും തീ പിടിക്കുകയുമായിരുന്നു.
നാഗസാന്ദ്ര സന്ദര്‍ശിക്കാന്‍ കാര്‍ വാടകയ്‌ക്കെടുത്തതായിരുന്നു മഹേന്ദ്രന്‍. തമിഴ്‌നാട് സ്വദേശിയായ ഇയാള്‍ ബംഗളൂരുവിലെ രാമമൂര്‍ത്തി നഗറിനടുത്തുള്ള വിജിനപുരയിലാണ് താമസം. വാഹനമോടിക്കുന്നതിനിടെ മഹേന്ദ്രന്‍ ഉറങ്ങിപ്പോയതാണ് ദുരന്ത കാരണമായതെന്നാണ് പ്രഥമദൃഷ്ട്യാ തോന്നുന്നതെന്നും അപകടത്തിന്റെ കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.