ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു

Uncategorized

കന്യാകുമാരി: സര്‍വിസ് വയറില്‍ നിന്നും ഷോക്കേറ്റ് ഒരു കുടുംബത്തിലെ മൂന്ന് മരിച്ചു. കന്യാകുമാരി ആറ്റൂര്‍ സ്വദേശി ചിത്ര(45), മക്കളായ ആതിര(24), അശ്വിന്‍(21) എന്നിവരാണ് മരിച്ചത്. വീട്ടില്‍ വൈദ്യുതി പോയപ്പോള്‍ അശ്വിന്‍ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സര്‍വീസ് വയറില്‍ തട്ടുകയായിരുന്നു. സര്‍വിസ് വയര്‍ ലൂസായത് കാരണമെന്ന നിഗമനത്തിലായിരുന്നു ഇത്. എന്നാല്‍ ആ സമയം ഷോക്കേല്‍ക്കുകയായിരുന്നു.

അശ്വിന്‍ ഇരുമ്പ് തോട്ടിയുമെടുത്ത് ലൈനില്‍ തട്ടി ശരിയാക്കാന്‍ ശ്രമിച്ചപ്പോള്‍ സഹോദരി ആതിരയും കൂടെയുണ്ടായിരുന്നു. അശ്വിന്‍ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സര്‍വീസ് വയറില്‍ തട്ടിയതോടെ തന്നെ ഷോക്കേല്‍ക്കുകയും ഇത് കണ്ടു നിന്ന സഹോദരി അശ്വിനെ രക്ഷിക്കാനായി ഇരുമ്പ് തോട്ടി തട്ടി മാറ്റാന്‍ ശ്രമിച്ചു. ഇതോടെ അശ്വിന് പിന്നാലെ ആതിരയും ഷോക്കേറ്റ് തറയില്‍ വീണു. ഇതുകണ്ട് ഓടിവന്ന അമ്മ ചിത്ര ഇരുവരെയും രക്ഷിക്കാന്‍ നോക്കിയപ്പോളാണ് അപകടത്തില്‍ പെട്ടത്.