തിരുവനന്തപുരത്ത് സഹോദരന്‍ റിട്ടയേര്‍ഡ് കെ എസ് ഇ ബി ജീവനക്കാരിയെ കുത്തിക്കൊലപ്പെടുത്തി

Crime

തിരുവനന്തപുരം: റിട്ടയേര്‍ഡ് കെ എസ് ഇ ബി ജീവനക്കാരിയായ വിജയമ്മയെ സഹോദരന്‍ കുത്തി കൊലപ്പെടുത്തി. സഹോദരനായ സുരേഷാണ് ഇവരെ കുത്തിക്കൊലപ്പെടുത്തിയത്. തിരുവനന്തപുരം കുമാരപുരത്ത് ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് സുരേഷെന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ മുന്‍പ് പലവട്ടം പൊലീസ് തന്നെ ഇടപെട്ട് മാനസികാരോഗ്യ കേന്ദ്രത്തിലടക്കം ചികിത്സയ്ക്ക് കൊണ്ടുപോയിരുന്നു. യാതൊരു പ്രകോപനമില്ലാതെയായിരുന്നു ആക്രമണം നടത്തിയത്.