ടി കെ ഇബ്രാഹിം
പ്രകൃതിയെയും സൗഹൃദങ്ങളെയും പച്ചപ്പണിയിച്ച കോഴിക്കോടിന്റെ പ്രിയകൂട്ടുകാരന്‍, വ്യത്യസ്ഥനായ അധ്യാപകന്‍, ശിഷ്യഗണങ്ങള്‍ക്കും തോളില്‍ കയ്യിടുന്ന തോഴന്‍, ‘മോട്ടോര്‍ സൈകിള്‍ ഡയറീസിലൂടെ’ പ്രിയ സുഹൃത്ത് ജോയ്മാത്യു പ്രൊഫസറെ ശിഷ്യനും സഹചാരിയുമെന്ന നിലയില്‍ സ്‌നേഹാദ്ര വരികളിലൂടെ സ്ഥാനപ്പെടുത്തി.
ചില തിരോധാനങ്ങള്‍ തീര്‍ക്കുന്ന ശൂന്യത മൂടല്‍മഞ്ഞു പോലെ മനസ്സിലെന്നും പാറിനടക്കും. സദാ തോളില്‍ തട്ടിവിളിയ്ക്കുന്ന ഓര്‍മ്മ പോലെ. കോഴിക്കോടിന്റെ ധൈഷണിക അടയാളങ്ങള്‍ ഒന്നൊന്നായി ഗൃഹാതുരസ്മരണകള്‍ മാത്രമായി മാഞ്ഞു പോകുന്നു. ഋതുക്കള്‍ ഇലപൊഴിക്കും പോലെ. മഹാ നഷ്ടങ്ങളുടെ കണക്ക് പുസ്തകത്തില്‍ മറ്റൊരു ഒരു പേരു കൂടി. ശോഭീന്ദ്രന്‍ മാഷ്.
ആദരാഞ്ജലികള്‍.